തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ യുവാവിനെ ചെരിപ്പൂരി പൊതിരെ തല്ലി യുവതി. സംഭവം നടന്നത് ഭോപ്പാലിലെ ടിടി നഗറിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് ടൗണ്‍ ഇൻസ്പെക്ടർ അശോക് ഗൗതം പറയുന്നു.

യുവതിയുടെ പേര് വ്യക്തമല്ല. ഗൗരവ് ഗോണ്ട് എന്നയാളെയാണ് യുവതി തല്ലുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ നേരത്തെ തന്നെ ക്രിമിനല്‍ ലിസ്റ്റില്‍ പേരുള്ളയാളാണ്. ന്യൂ മാർക്കറ്റിനടുത്ത് വച്ചാണ് സംഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി ഇയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തുകയായിരുന്നു എന്ന് കരുതുന്നു. ഇവിടെ എത്തിയ ഉടനെ പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് ഇയാളെ പിടിച്ചുവച്ചു. പെണ്‍കുട്ടി തന്റെ ചെരിപ്പ് ഉപയോഗിച്ച്‌ ഇയാളെ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഇയാള്‍ തന്നെ മോശം കമന്റ് പറഞ്ഞെന്നും മോശമായി പെരുമാറി എന്നും ആരോപിച്ചാണ് യുവതി ഇയാളെ തല്ലുന്നത്. ഗൗരവ് ഗോണ്ട് അടി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ചുവച്ചിരിക്കുന്നത് കൊണ്ട് സാധ്യമല്ല. ഇയാള്‍ കുതറിമാറാൻ ശ്രമിക്കുന്തോറും യുവതി കൂടുതല്‍ കൂടുതല്‍ തല്ലുന്നത് കാണാം.

‘നിനക്ക് വീട്ടില്‍ പെങ്ങളില്ലേ, സോറി പറയ്’ എന്നും പറഞ്ഞാണ് യുവതി ഇയാളെ തല്ലുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം കമല നഗർ പ്രദേശത്ത് നിന്നുള്ളതാണ് യുവതി. എന്നാല്‍, പൊലീസില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് അശോക് ഗൗതം പറയുന്നത്.

എന്നിരുന്നാലും, ഗൗരവ് ഗൗണ്ടയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, യുവതിയെ അപമാനിച്ചിട്ടില്ല എന്നും വെറുതെയാണ് തന്നെ തല്ലിയത് എന്നുമാണ് ഇയാള്‍ പറയുന്നത്.ഇയാള്‍ക്കെതിരെ മുമ്ബും പല കേസുകളും ഉണ്ടായിട്ടുണ്ട്. രണ്ട് തവണ ഭോപ്പാലില്‍ നിന്ന് പുറത്താക്കപ്പെട്ട കുറ്റവാളിയാണ് ഗോണ്ട് എന്നും അശോക് ഗൗതം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക