പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്. കൊല്ലം തേവലക്കരയിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് സംഭവം.

പിറന്നാള്‍ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണില്‍ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഹാസിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് പിന്നാലെ പെണ്‍‌കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക