ആലുവ: വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠന രീതി കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശീലനങ്ങളുമായി വി. ടെക്ക് ആലുവ. ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളായ മലയാളം എഡിറ്റര്‍, കൈന്‍മാസ്റ്റര്‍, വീഡിയോ പാണ്ട , ഡബ്ള്യൂ .പി.എസ്. ഓഫീസ്, ഫ്ലിപ് ബുക്ക് തുടങ്ങിയവയിലാണ് ഒരു മാസം നീണ്ടുനിന്ന പരിശീലനം നല്‍കിയത്.

എറണാകുളം ഡയറ്റിന്‍റെ നേതൃത്വത്തിലാണ് പരിശീലനം ഒരുക്കിയത്. ഡയറ്റ് സിനിയര്‍ ലക്​ചറര്‍ നിഷ പന്താവൂരിന്‍റെ നേതൃത്വത്തിന്‍ നടന്ന പരീശീലന പരിപാടിയുടെ ഉത്പന്നമായി അധ്യാപകര്‍ തയാറാക്കിയ 125 ഡിജിറ്റല്‍ മാഗസിനുകള്‍ സമാപന സമ്മേളനത്തില്‍ ആലുവ വിദ്യാഭാസ ഓഫിസര്‍ സി.സി.കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലൈനായി നടന്ന വെബിനാര്‍ എറണാകുളം ഡി.പി.സി ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ഇത്തരം ഒരു പരിശീലനം ആദ്യമായാണെന്നും അധ്യാപക സമൂഹത്തിന് ഇതൊരു മാതൃകയാണെന്നും അവര്‍ പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ നിഷ പന്താവൂര്‍, ആലുവ എ.ഇ.ഒ.ഷൈല പാറപ്പുറത്ത്, സൂപ്രണ്ട് അനില്‍ രാജന്‍, എച്ച്‌.എം ഫോറം സെക്രട്ടറി കെ.എല്‍.പ്ലാസിഡ് എന്നിവര്‍ സംസാരിച്ചു. സോണിയ ജോസ് പദ്ധതി വിശദീകരണം നടത്തി.

പ്രധാനാധ്യാപകരായ ഉഷകുമാരി, സ്മിത.കെ.നായര്‍ എന്നിവര്‍ പരിശീലനം വിദ്യാലയങ്ങളില്‍ ഉണ്ടാക്കിയ അക്കാദമിക മാറ്റം വിശദീകരിച്ചു. അധ്യാപികമാരായ ഒ.എസ്.ഐശ്വര്യ, മീട്ടു.കെ.ഡേവീസ്, കെ.പി.റസ് ല എന്നിവര്‍ പരിശീലനം തങ്ങള്‍ക്ക് എങ്ങനെ പഠന പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിഞ്ഞു എന്നാണ് പഠനത്തെളിവുകളിലൂടെ അവതരിപ്പിച്ചത്. വി.ടെക്ക് ആലുവയുടെ പരിശീലകരായ ശശിധരന്‍ കല്ലേരി, വിദ്യ മേനോന്‍, ഫൈസല്‍ ബിന്‍ മുഹമ്മദ് , പി.മുര്‍ഷിദ്, ശ്രീജ വര്‍മ്മ, സോണിയ ജോസ് എന്നിവര്‍ പരിശിലനത്തിന് നേതൃത്വം നല്‍കി. എച്ച്‌.എം ഫോറം സെക്രട്ടറി കെ.എല്‍.പ്ലാസിഡ് നന്ദി പറഞ്ഞു. മുന്നോട്ടുള്ള വഴികള്‍ ചൂണ്ടിക്കാണിക്കാന്‍ ലേണിങ്ങ് ടീച്ചേഴ്സ് കേരളയിലെ അധ്യാപകര്‍ മനോജ് കോട്ടക്കല്‍, ടോമി ഇവി എന്നിവരും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക