നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാമ. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തെ അഭിനയജീവിതത്തിനിടയില്‍ താരം മലയാളികള്‍ക്ക് സമ്മാനിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം കുഞ്ഞ് ജനിച്ച അധികനാള്‍ കഴിയും മുമ്ബേ വീണ്ടും മീഡിയയകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അഞ്ച് വര്‍ഷമായി സിനിമയില്‍ ഇല്ലാത്ത ഭാമ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടകന്നു നിന്നിരുന്നു. എന്നാലിപ്പോള്‍ താരം സജീവമായി അതിലുണ്ട്.

ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ഫാഷനബിള്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലണ്ടനില്‍ കാറ്റും വെയിലും രാവും ആസ്വദിക്കുകയാണ് താരം. പുത്തൻ ചിത്രങ്ങളില്‍ ഭാമ ഗ്ലാമറസ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിംഗ് ഗ്ലാസും ബൂട്ട്സുമാണ് ഭാമയുടെ വേഷം. ലണ്ടനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും ഡബിള്‍ ഡെക്കര്‍ ബസിനു മുന്നില്‍ നിന്നുള്ള ചിത്രങ്ങളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. മോഡലിംഗ് പ്രോജക്ടുകളില്‍ ഭാമ സജീവമാണ്. ചിത്രങ്ങള്‍ കണ്ടിട്ട് നിവേദ്യത്തിലെ സത്യഭാമ തന്നെയാണോ ഇതെന്ന് പല ആരാധകരും കമന്റുകളിടുന്നുണ്ട്.

ഒരു പ്രൊജക്റ്റ് ലൊക്കേഷനില്‍ വച്ച്‌ ഭാമ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഭര്‍ത്താവും കുഞ്ഞും എവിടെ എന്ന ചോദ്യത്തിന് താൻ ഷൂട്ടിങ്ങിനു വന്നതാണെന്നും അവര്‍ കൊച്ചിയില്‍ ഉണ്ടെന്നുമായിരുന്നു ഭാമ മറുപടി പറഞ്ഞിരുന്നു. ഭര്‍ത്താവ് അരുണിന്റെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതോടെ അരുണുമായി പിരിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായി.

അതോടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലും ഭാമ വാര്‍ത്തകളില്‍ നിറഞ്ഞു.ഇത് ചര്‍ച്ചയായി കുറച്ചുനാളുകള്‍ പിന്നിട്ടതും ചിത്രങ്ങള്‍ വീണ്ടും ഭാമയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടു. അഭിനയലോകത്തേക്ക് അടുത്തെങ്ങും മടങ്ങിയില്ല എങ്കിലും ഭാമ സംരംഭക എന്ന നിലയില്‍ സജീവമാണ്. ‘വാസുകി ബൈ ഭാമ’ എന്ന പേരില്‍ ഭാമ ഒരു വസ്ത്രബ്രാൻഡ് ആരംഭിച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക