കടം കൊടുത്ത പൈസയൊന്നും വേണ്ട എന്ന് പറഞ്ഞ് കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ചിരിക്കുകയാണ് ഒരു വൃദ്ധൻ. എല്ലാവരേയും അമ്ബരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്.

സൗദി വ്യവസായിയായ സലിം ബിൻ ഫദ്ഗാൻ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു. ‘ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാൻ ക്ഷമിച്ചിരിക്കുന്നു.’-വീഡിയോയില്‍ സലിം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു.മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ് ദുല്‍ഹജ്ജ്. ഈ മാസത്തിലെ പത്താം ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. ഈ മാസത്തിന്റെ പവിത്രത തന്നെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാൻ കാരണമെന്നും സലിം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക