പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് രംഗം അത്യന്തം ചൂട് പിടിക്കുകയാണ്. രാഷ്ട്രീയമായി എതിര്‍ച്ചേരിയിൽ നിൽക്കുന്ന നേതാക്കൾ മാത്രമല്ല ആരോപണ കൃത്യാരോപണങ്ങളുമായി സ്ഥാനാർത്ഥികൾ തന്നെ നേരിട്ട് രംഗത്ത് എത്തുകയാണ്. ഇടതു വലതുമുന്നണികളുടെ സ്ഥാനാർത്ഥികൾ യുവാക്കൾ ആണെന്നുള്ളത് മത്സരത്തിന്റെ വീറും വാശിയും വർദ്ധിപ്പിക്കുന്നു.

ഇപ്പോൾ ഇതാ വിദേശരാജ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ തിരഞ്ഞെടുപ്പ് സംവാദത്തിന് എതിർ സ്ഥാനാർത്ഥിയെ നേരിട്ട് വെല്ലുവിളിക്കുകയാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയുടെ വികസനവുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികൾ തമ്മിലുള്ള നേരിട്ടുള്ള സംവാദം എന്ന ആശയമാണ് ജെയ്ക്ക് മുന്നോട്ടുവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൈരളി ചാനലിന് നൽകിയ ബൈറ്റിൽ എതിർ സ്ഥാനാർത്ഥിയായ ചാണ്ടിയും അങ്ങേയറ്റം പരിഹസിച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

'വികസനത്തെപ്പറ്റി പറയുമ്പോൾ സ്റ്റേറ്റ് ബാങ്കിന് ശാഖയുണ്ട്, കെഎസ്എഫ്ഇയുണ്ട് എന്നൊക്കെയാണ് മറുപടി'; ജെയ്ക് സി തോമസ്

Posted by Kairali News on Monday, 14 August 2023

എന്നാൽ സംവാദം പുതുപ്പള്ളിയുടെതാക്കി മാത്രം പരിമിതിപ്പെടുത്തേണ്ട കേരളത്തിന്റെ മുഴുവൻ വികസനവും ചർച്ച ചെയ്യണം എന്ന നിലപാടാണ് ചാണ്ടിയും ഉമ്മൻ കൈക്കൊണ്ടിട്ടുള്ളത്. സർക്കാരിന്റെ വിലയിരുത്തരാകും തിരഞ്ഞെടുപ്പ് എന്ന പ്രസ്താവന നടത്തി സിപിഎമ്മിനും, ഭരണകൂടത്തിന് എതിരെ കൃത്യമായ പ്രത്യാക്രമണമാണ് യുഡിഎഫ് സ്ഥാനാർത്ഥി നടത്തുന്നത്. കൂടാതെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ സംരക്ഷണ മേഖലയിലും പുതുപ്പള്ളി കൈവരിച്ചിട്ടുള്ള വികസന നേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക