അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ കെ. മുരളീധരൻ എം.പി. ‘സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ പതപ്പിക്കരുത്’ എന്ന പഴയ ഒരു ശൈലിയാണ് തനിക്ക് ഓര്‍മവരുന്നത് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നില്‍ സുധാകരന്റെ വിയര്‍പ്പാണെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം.

സി.ബി.ഐ അന്വേഷണത്തിന് വേണ്ടി സുധാകരൻ ഡല്‍ഹിയില്‍ പോയിരുന്നു എന്നും ഷഫീര്‍ പറഞ്ഞു. 2012 ഫെബ്രുവരിന് 20-നാണ് എം.എസ്.എഫ് തളിപ്പറമ്ബ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.പ്രസംഗം വിവാദമായതോടെ അത് നാക്കുപിഴയാണെന്ന് ഷഫീര്‍ തിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ ജയരാജനെ പ്രതിയാക്കാൻ സുധാകരൻ ഇടപെട്ടിട്ടില്ല. പ്രസംഗം വിവാദമാക്കിയത് സി.പി.എം തന്ത്രമാണ്. സുധാകരനെ വധിക്കാൻ പിണറായി വിജയൻ ആളെ വിട്ടെന്ന വെളിപ്പെടുത്തല്‍ മുക്കാനുള്ള സി.പി.എമ്മിന്റെ അടവാണ് ഇതെന്നും ഷഫീര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക