രാജവെമ്ബാല വളരെ അധികം അപകടകാരിയായ പാമ്ബാണ് എന്ന് പറയുന്നതിന് രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ട. അതിനാല്‍ തന്നെ ആ ഗണത്തില്‍ പെട്ട പാമ്ബുകളെ പേടിയില്ലാത്തവരായി അധികം ആരും കാണില്ല. മിക്കവരും പാമ്ബിന്റെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ ഭയന്നു പോകുന്നവരാണ്. എന്നാല്‍, ഈ സോഷ്യല്‍ മീഡിയാ കാലത്ത് അങ്ങനെ അല്ലാത്ത ചില വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. ഇതും അത്തരത്തില്‍ ഒന്നാണ്.

വൈകാതെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. എത്രയൊക്കെ അപകടകരമാണ് എന്ന് പറഞ്ഞാലും ചില മനുഷ്യര്‍ പാമ്ബുകളുമായി അടുത്ത് ഇടപഴകാറുണ്ട്. ഈ വീഡിയോയിലെ കുട്ടിയും ചെയ്യുന്നത് അത് തന്നെയാണ്. ഒരു രാജവെമ്ബാലയോട് പേടിയില്ലാതെ ഇടപഴകുന്ന ഒരു കുട്ടിയെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
വീഡിയോയില്‍ കൂസലൊന്നുമില്ലാതെ കുട്ടി പാമ്ബിന്റെ വാലില്‍ പിടിച്ചിരിക്കുന്നത് കാണാം. ആ സമയത്ത് പാമ്ബ് ശാന്തമായി പെരുമാറുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുട്ടിയുടെ നിഷ്കളങ്കതയും രാജവെമ്ബാലയുടെ ഭീകരതയും എല്ലാം ചേര്‍ന്ന് വീഡിയോ ആരെയും പേടിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല.

പാമ്ബിനെയോ, എന്തിന് പാമ്ബിന്റെ ദൃശ്യങ്ങളോ കാണുമ്ബോള്‍ തന്നെ ഭയപ്പെടുന്നവര്‍ക്ക് കാണാൻ പറ്റിയതല്ല ഈ വീഡിയോ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വീഡിയോയുടെ കാപ്ഷനില്‍ കുട്ടിക്ക് ആറ് വയസാണ് എന്നും ഉത്തര കന്നഡയില്‍ നിന്നും ഉള്ള കുട്ടിയാണ് എന്നും വ്യക്തമാക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇത് വളരെ അപകടം പിടിച്ച കാര്യമാണ് കുട്ടി ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിച്ചവരായിരുന്നു കമന്റിട്ടവരില്‍ അധികം പേരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക