കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോള്‍ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരന്‍ എലോണ്‍ മസ്കിന്‍റേതാണെങ്കില്‍, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാന്‍ ആളുണ്ട്. കോളേജ് കാലത്തെ കാമുകി ജെന്നിഫര്‍ ഗ്വിന്നിക്കൊപ്പമുള്ള മസ്കിന്‍റെ ചിത്രം യുഎസില്‍ നടന്ന ലേലത്തില്‍ 1.3 കോടി രൂപയ്ക്കാണ് വിറ്റുപോയത്.

ജെന്നിഫര്‍ ഗ്വിന്നിയുടെ ‘മെമ്മോറബില’ എന്ന സ്വകാര്യ ശേഖരത്തിലാണ് ഇതുവരെ ഈ ചിത്രം ഉണ്ടായിരുന്നത്. അക്കാലത്തെ 18 ചിത്രങ്ങളാണ് ലേലത്തില്‍ വിറ്റുപോയത്. ശേഖരത്തിലെ തന്‍റെ മുന്‍ ചിത്രങ്ങളിലൊന്ന് മസ്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പഠിക്കുമ്ബോള്‍ 1994-’95 കാലഘട്ടത്തില്‍ മസ്കും ഗിന്നിയും പ്രണയത്തിലായി. ജന്മദിന സമ്മാനമായി മസ്ക് സമ്മാനിച്ച പച്ച പച്ചമരതകം പതിച്ച സ്വര്‍ണ്ണ മാല 40 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. ‘ബൂ..ബൂ’ എന്ന് എഴുതിയ ജന്മദിന കാര്‍ഡ് 13 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക