തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചത് സ്വാഗതം ചെയ്ത് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകിയെങ്കിലും ഇങ്ങനെയൊരു സത്ബുദ്ധി തോന്നിയതിന് കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ധന വില കുറച്ചില്ലായിരുന്നെങ്കില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ‘കേന്ദ്രം മാത്രം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ വില കുറയില്ല. ഇവിടത്തെ ടാക്‌സ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണം.

കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിന് നേരെ തിരിച്ചുവിടും’ – അദ്ദേഹം പറഞ്ഞു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്‍പ് കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ പിന്തുടരണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വില കുറച്ചില്ലെങ്കില്‍ സമരം രാഷ്ട്രീയ പാര്‍ട്ടികളല്ല, ജനങ്ങള്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക