നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയില്‍ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥൻ. എസ്.എച്ച്‌.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കിടയില്‍ ഇരുന്നുകൊണ്ട് സെല്‍ഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം.

സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകള്‍ക്കിടയിലിരുന്ന് സെല്‍ഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെല്‍ഫിയാണ് നിലവില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക