തിരുവനന്തപുരം: നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കാൻ സഹായിച്ച എസ് എഫ് ഐ മുൻ ഏരിയ പ്രസിഡണ്ടും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി രാജും കേസില്‍ പ്രതിയാകും. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാൻ തന്നെ സഹായിച്ചത് എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് അബിൻ സി.രാജാണെന്ന് നിഖില്‍ മൊഴി നല്‍കിയിട്ടുണ്ട് . ഇതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ച അബിനും കേസില്‍ പ്രതിയാകുന്നത്.

അബിനെ ഉടൻ തന്നെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാൻ തന്നെ സഹായിച്ചത് എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് അബിൻ സി.രാജാണെന്ന് നിഖില്‍ മൊഴി നല്‍കിയിട്ടുണ്ട് . ഇതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ച അബിനും കേസില്‍ പ്രതിയാകുന്നത്. അബിനെ ഉടൻ തന്നെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അബിന് കൊച്ചിയില്‍ വിദ്യാഭ്യാസ റിക്രൂട്ടിംഗ് എജൻസി ഉള്ളതായാണ് വിവരം. ഇയാള്‍ ഇതിന് മുൻപും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ച്ചിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. വിദേശത്തുള്ള സുഹൃത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ തോമസ് പറഞ്ഞിരുന്നു. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നമില്ലെന്നും അറിയിച്ചു. മുൻ എസ്‌എഫ്‌ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജൻസി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് ഇതിനായി നിഖില്‍ നല്‍കിയത്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കണ്ടല്ലൂര്‍ പഞ്ചായത്തിലെ സിപിഎം സജീവ പ്രവര്‍ത്തകനാണ് അബിൻ സി രാജിന്റെ പിതാവ്. സിപിഎമ്മില്‍ അടിയുറച്ച കുടുംബമാണ് ഇവരുടേത്. ആലപ്പുഴ – ഇടുക്കി ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറി ആയിരുന്ന അന്തരിച്ച കെ.കെ ചെല്ലപ്പന്റെ അടുത്ത ബന്ധുവാണ് അബിൻ എന്ന് പറയപ്പെടുന്നു. മുൻപ് തിരുവനന്തപുരം കേന്ദ്രമാക്കി എസ് എഫ് ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന അബിൻ സി രാജ് കായംകുളത്തേക്കു ചുവട് മാറ്റുകയായിരുന്നു. സിപിഎമ്മിലെ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ അയാള്‍ സംഘടനയില്‍ പിടിമുറുക്കി. അങ്ങിനെ കായംകുളം ഏരിയ പ്രെസിഡന്റ് സ്ഥാനത്തേക്ക് വന്നു. 2021 ല്‍ ഇയാളെ എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്ബറാക്കി.

ഇയാള്‍ നിലവില്‍ വിദേശത്ത് അദ്ധ്യാപകനാണ്. 2020-ലാണ് നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പോലീസിന് സംശയമുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.

നിഖില്‍ തോമസിന് കായംകുളം എം എസ് എം കോളേജില്‍ അഡ്മിഷൻ നല്‍കുവാൻ ശുപാര്‍ശ ചെയ്ത സിപിഎം നേതാവ് കെ എച്ച്‌ ബാബുജാന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അബിൻ സി രാജ് ഇട്ടിരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍നിഖില്‍ തോമസിനെ ടാഗ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ നിഖില്‍ തോമസിന്റെ മൊഴി പുറത്ത് വന്നപ്പോള്‍ മുതല്‍ അബിൻ സി രാജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ല.

അതേസമയം, ബസ്സിനുള്ളില്‍ വച്ചാണ് നിഖിലിനെ പോലീസ് പിടികൂടിയത്. ഏ.സി ലോഫ്ളോറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലേക്ക് എന്തിന് ടിക്കറ്റ് എടുത്തു എന്നുള്ളത് അന്വേഷിക്കും. നിഖിലിനെ വൈദ്യ പരിശോധനയ്‌ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്‌ക്കു ശേഷം കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ച്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക