പാരിസ് : വനിത ഉദ്യോഗസ്ഥയുടെ കയ്യില്‍ നിന്ന് കുട വാങ്ങി നടന്ന് ഉദ്യോഗസ്ഥയെ മഴയില്‍ നിര്‍ത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ന്യൂ ഗ്ലോബല്‍ ഫിനാൻസിങ് ഉടമ്ബടി ഉച്ചകോടിയില്‍ പങ്കെടുക്കാൻ പാരിസിലെ പാലൈസ് ബ്രോഗ്നിയാര്‍ട്ടില്‍ എത്തിയപ്പോഴുള്ള പ്രധാനമന്ത്രിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

ഉച്ചകോടി വേദിയില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന ഷെഹ്‌ബാസിനെ ഒരു വനിത ഓഫിസര്‍ കുടയുമായി അനുഗമിക്കാൻ എത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.ആ സമയത്ത് പാരിസില്‍ മഴ പെയ്‌തിരുന്നു. ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രിയ്‌ക്ക് ഉദ്യോഗസ്ഥ കുട പിടിച്ച്‌ കൊടുക്കുകയും അദ്ദേഹത്തോടൊപ്പം നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അല്‍പം മുന്നോട്ട് നടന്ന ശേഷം പ്രധാനമന്ത്രി വനിത ഉദ്യോഗസ്ഥയോട് എന്തോ സംസാരിച്ച ശേഷം അവരില്‍ നിന്ന് കുട വാങ്ങി തനിയെ നടന്ന് നീങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനിത ഓഫിസര്‍ മഴ നനഞ്ഞ് ഷെഹ്‌ബാസ് ഷെരീഫിന് പിന്നാലെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഫ്രാൻസിന്‍റെ വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ സ്വാഗതം ചെയ്യുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.

പ്രധാനമന്ത്രി പാകിസ്ഥാന് അപമാനം : പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥയുടെ കയ്യില്‍ നിന്ന് കുട വാങ്ങി അവരെ മഴയത്ത് നടത്തിയ പ്രധാനമന്ത്രി പാകിസ്ഥാന് അപമാനമാണെന്നും ചിലര്‍ പ്രതികരിച്ചിരുന്നു. ഗ്ലോബല്‍ ഫിനാൻസിങ് ഉടമ്ബടി ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ പോലും തനിക്ക് മാത്രമായി കുട പിടിച്ച്‌ വാങ്ങിയ ഷെഹ്‌ബാസിന്‍റെ പ്രവൃത്തി അദ്ദേഹത്തിന്‍റെ നേതൃഗുണങ്ങള്‍ ചോദ്യം ചെയ്യുന്നതാണെന്ന് മറ്റൊരു ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഒരു സ്‌ത്രീയെ കൊണ്ട് തനിക്ക് കുട പിടിക്കാൻ അനുവദിക്കാതെ അവരെ ബഹുമാനിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി കുട വാങ്ങിയതെന്ന് ഒരു നെറ്റിസണ്‍ ഷെഹ്‌ബാസിനെ ന്യായീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക