കുവൈറ്റ് സിറ്റി : ക്രിമിനല്‍ സെക്യൂരിറ്റി സെക്‌ടര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ഏഷ്യൻ, യൂറോപ്യൻ പൗരത്വമുള്ള 16 പേരെ മെഹ്ബൂലയില്‍നിന്ന് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ രണ്ടുപേരെയും, വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 9 സ്ത്രീകളെയും 4 പുരുഷന്മാരെയുമാണ് പിടികൂടിയത്.

കൂടാതെ യൂറോപ്യൻ പൗരത്വമുള്ള ഒരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും നിരീക്ഷണ ക്യാമറകളും കണ്ടെത്തി. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികള്‍ക്ക് റഫര്‍ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക