യുപിയില്‍ സഞ്ചരിക്കുന്ന ചരക്കുതീവണ്ടിയുടെ മുകളില്‍ നിന്നും യോഗ ചെയ്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് ട്രെയിനിന് മുകളില്‍ നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ യോഗ ചെയ്തത്. സംഭവത്തില്‍ 19ഉം 22ഉം വയസ് പ്രായമുള്ള കോളജ് വിദ്യാര്‍ഥികളെ ആര്‍.പി.എഫാണ് പിടികൂടിയത്.

ട്രെയിൻ ഒരു ജലാശയത്തിന് മുകളിലൂടെ പോവുമ്ബോഴായിരുന്നു ഇവരുടെ അഭ്യാസപ്രകടനം. ഇതിന്റെ വിഡിയോ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പിന്നാലെ ഇരുവരേയും ആര്‍.പി.എഫ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമങ്ങളില്‍ പ്രശസ്തരാവുന്നതിന് വേണ്ടിയാണ് വിഡിയോ ചെയ്തതെന്ന് രണ്ടുപേരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക