ചെന്നൈയില്‍ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവണ്യ. മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്റെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക