പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഒരാള്‍ക്ക് കുത്തേറ്റു. ബംഗാള്‍ സ്വദേശി ഗിത്തുവിനാണു കുത്തേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റം.

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കത്തിക്കുത്ത്; പരിക്കേറ്റവർ ആശുപത്രിയിൽ

Posted by MediaoneTV on Sunday, 18 June 2023

സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് സംഭവം. ഒരുമിച്ചു താമസിക്കുന്നവര്‍ ചേരിതിരിഞ്ഞു തമ്മില്‍ തല്ലുകയായിരുന്നു. മരക്കഷ്ണം കൊണ്ടടിക്കുകയും പിന്നാലെ കത്തിയെടുത്തു കുത്തുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക