അന്തരിച്ച കണ്ണട സൂപ്പർതാരം അംബരീഷിന്റെയും പ്രമുഖ മുൻകാല നായികയും എംപിയുമായ സുമലതയുടെയും മകനും സിനിമാതാരവുമായ അഭിഷേക് അംബരീഷിന്റെ വിവാഹ വേദിയിൽ  നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കെജിഎഫ് താരം സൂപ്പർസ്റ്റാർ യഷിന്റ നൃത്തച്ചുവടുകളാണ് പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നത്. യക്ഷിനൊപ്പം നൃത്ത വേദി പങ്കിട്ട താരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു നായികമാരാണ്. വരന്റെ അമ്മ 60കാരി സുമലതയും, 52ആം വയസ്സിലും ഹരം പിടിപ്പിക്കുന്ന മാദക സൗന്ദര്യവുമായി ഇന്നും വെള്ളിത്തിരയിൽ വാഴുന്ന രമ്യാ കൃഷ്ണനും ആയിരുന്നു ഇവർ.

മലയാളികളുടെ പ്രിയപ്പെട്ട ക്ലാരയാണ് ഇന്നും സുമലത. തൂവാനത്തുമ്പികളിൽ മോഹൻലാലിനൊപ്പം താരം അവിസ്മരണീയമാക്കിയ കഥാപാത്രം. അതുകൊണ്ടുതന്നെ ചുമലതയുടെ ഓരോ വിശേഷങ്ങളും ഇന്നും മലയാളിക്ക് കൗതുകം ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പടയപ്പയിലെ നീലാംബരിയും, ബാഹുബലിയിലെ രാജ്മാതാ ശിവകാമിയും പോലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം നേടിയ നടിയാണ് രമ്യ കൃഷ്ണൻ. 52ആം വയസ്സിലും രമ്യയുടെ മാദക സൗന്ദര്യം പ്രേക്ഷകരുടെ ചർച്ചാവിഷയമാണ്.

റോക്കി ഭായി യഷ് അഭിഷേക് അംബരീഷിന്റെ ഉറ്റ സുഹൃത്താണ്. മകന്റെ സുഹൃത്ത് എന്നതിനപ്പുറം രാഷ്ട്രീയത്തിൽ പോലും സുമലതയ്ക്ക് ഒപ്പം നിന്നിട്ടുള്ള താരമാണ് യഷ്. അംബരീഷിന്റെ മരണശേഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സുമലത സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചപ്പോൾ പ്രചരണം മുന്നിൽ നിന്ന് നയിച്ചവരിൽ ഒരാൾ യഷ് ആണ്. അതുകൊണ്ടുതന്നെ ഉറ്റ സുഹൃത്തിൻറെ വിവാഹ വേദിയിൽ ആദ്യവസാനം താരത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക