ചിലര്‍ക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കില്‍ വാട്സ്‌ആപ്പ് നിര്‍ബന്ധമായിരിക്കും. സഹപ്രവര്‍ത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്‌ആപ്പിലൂടെയാകും. അത്തരക്കാര്‍ക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോള്‍, വീട്ടുകാര്‍ക്കുള്ള സന്ദേശങ്ങള്‍ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണില്‍ രണ്ട് വാട്സ്‌ആപ്പ് ഉപയോഗിക്കാനുള്ള വഴി തേടുകയാണ് പതിവ്. എന്നാല്‍, ഇനി ആ വളഞ്ഞ വഴിക്ക് പോകേണ്ടതില്ല.

വാട്സ്‌ആപ്പില്‍ മള്‍ട്ടി അക്കൗണ്ട് സേവനം അവതരിപ്പിക്കാൻ പോവുകയാണ്. അതായത്, നിങ്ങളുടെ വാട്സ്‌ആപ്പില്‍ ഒരേസമയം ഒന്നിലധികം നമ്ബറുകളില്‍ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച്‌ മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ വാട്സ്‌ആപ്പ് ട്രാക്കറായ WABetaInfo ആണ് വാട്സ്‌ആപ്പ് ബിസിനസ് ബീറ്റ ആൻഡ്രോയ്ഡ് 2.23.13.5 പതിപ്പില്‍ ഏറ്റവും പുതിയ മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീൻഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന വാട്സ്‌ആപ്പില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാൻ ഈ ഫീച്ചര്‍ അനുവദിക്കും. ആപ്പിന്റെ റെഗുലര്‍ പതിപ്പിലും ഈ ഫീച്ചര്‍ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്.

സ്ക്രീൻഷോട്ട് പ്രകാരം, നിങ്ങള്‍ക്ക് വാട്ട്‌സ്‌ആപ്പിന്റെ സെറ്റിങ്സ് മെനുവില്‍ പോയി മള്‍ട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വര്‍ക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം.ടെലിഗ്രാം അവരുടെ ആപ്പില്‍ ഇതിനകം മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകള്‍, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്‌ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക