പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്ബിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊടുത്തില്ല എന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടിഎത്തി അക്രമംനടത്തിയതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ബുധനാഴ്ച്ച വൈകീട്ട് മൂന്ന് 5 മണിയോടെയാണ് മുക്കം മണാശേരിയിലെ പമ്ബില്‍ സംഘര്‍ഷം അരങ്ങേറിയത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയോട് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന്ജീവനക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വിദ്യാര്‍ത്ഥി അക്രമംനടത്തുകയായിരുന്നുവെന്ന് പമ്ബ് ഉടമ അശോകന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പമ്ബ് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പമ്ബ് ജീവനക്കാരന്‍ ബിജുവിന്പരിക്കേറ്റതായും പരാതിയിലുണ്ട്. അതേസമയം സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക