രജിനികാന്തിന്റെ ജയിലര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ തെന്നിന്ത്യൻ സിനിമാ ലേകത്തെ ചര്‍ച്ചാ വിഷയം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. രജികാന്ത് തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ജയിലറിന് നെഗറ്റീവ് റിവ്യു പറഞ്ഞ യുവാക്കളെ മര്‍ദ്ദിക്കുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ ആണ് പുറത്തുവരുന്നത്.

ചെന്നൈയിലെ ക്രോംപേറ്റ് ഏരിയയിലെ വെട്രി തിയറ്ററില്‍ ആയിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് ജയിലറിനെ കുറിച്ച്‌ യുവാക്കള്‍ നെഗറ്റീവ് റിവ്യു പറഞ്ഞത്. ഇത് കേട്ട രജനികാന്ത് ആരാധകര്‍ ഇവരെ തല്ലുക ആയിരുന്നു. പിന്നാലെ ഇവര്‍ വിജയ് ഫാൻസ് ആണെന്നും തലൈവര്‍ ചിത്രത്തെ മോശമാക്കാൻ ശ്രമിക്കുകയാണ് അവരെന്നും ആരോപണം ഉയര്‍ന്നു. ഒരു കൂട്ടം ആളുകള്‍ യുവാക്കളെ തല്ലിയോടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ കാക്ക, പരുന്ത് പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിജയിയെ ഉദ്ദേശിച്ചാണ് രജനികാന്ത് പറഞ്ഞതെന്നും ലിയോ ഓഡിയോ ലോഞ്ചില്‍ ഇതിന് തക്കതായ മറുപടി വിജയ് നല്‍കുമെന്നും ആയിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ആണ് സിനിമ അത്ര പോരാന്ന് പറഞ്ഞ യുവാക്കള്‍ക്ക് മര്‍ദ്ദനം ഏറ്റിരിക്കുന്നത്.

രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവും പ്രധാന വേഷത്തില്‍ എത്തുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് നാട്ടില്‍ നിന്നും 29 കോടിയാണ് ജയിലര്‍ ആദ്യദിനം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ ദിനത്തിൽ തന്നെ 80-90 കോടി വരെ നേടുമെന്നും വിലയിരുത്തലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക