മകനെ ശിക്ഷിച്ചതില്‍ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളില്‍ കയറി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്.

സ്കൂളിലെ ഓഫീസ് മുറിയില്‍ അദ്ധ്യാപകൻ പ്രിൻസിപ്പലുമായി സംസാരിച്ചിരിക്കുമ്ബോഴാണ് കൂട്ടുകാരെയും കൂട്ടി കുട്ടിയുടെ രക്ഷിതാവ് എത്തിയത്. വന്നപാടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാള്‍ അദ്ധ്യാപകനെ തല്ലുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ രക്ഷിതാവിന്റെ കൂട്ടുകാരും തല്ലാൻ തുടങ്ങി. സംഭവം കണ്ടെത്തിയ മറ്റ് അദ്ധ്യാപകരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് അദ്ധ്യാപകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്മാറിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അദ്ധ്യാപകനെ രക്ഷപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമം നടക്കുമ്ബോള്‍ ഒരു കുട്ടിയും ഓഫീസ് റൂമിലുണ്ടായിരുന്നു. ഈ കുട്ടിയുടെ രക്ഷിതാവാണോ അദ്ധ്യാപകനെ മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല.പറഞ്ഞാല്‍ അനുസരിക്കാത്തതിന് ശിക്ഷയായി അഞ്ചാം ക്ളാസില്‍ പഠിക്കുന്ന തന്റെ മകനോട് സിറ്റ് അപ് ചെയ്യാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. ഇതുമൂലം മകന്റെ കാലില്‍ നീരുവന്നു എന്നായിരുന്നു രക്ഷിതാവിന്റെ ആരോപണം. മകന്റെ അവസ്ഥകണ്ട് സഹിക്കാതെയാണ് അദ്ധ്യാപകനെ തല്ലിയതെന്നാണ് രക്ഷിതാവ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ സ്കൂള്‍ അധികൃതരോ അദ്ധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക