പത്തനംതിട്ട കിടങ്ങൂരില്‍ വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന് പരാതി. കാറില്‍ കയറിയെന്ന് ആരോപിച്ചാണ് 17 കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതി അനുരാജിനെതിരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വെെകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.അനുരാജിനെ കാറില്‍ മദ്യപിച്ച നിലയില്‍ വിദ്യാര്‍ഥിയും സുഹൃത്തും കണ്ടിരുന്നു. ഇരുവരും കാര്‍ വിൻഡോയിലൂടെ അകത്തേക്ക് നോക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥി കാറിന്റെ ഡോര്‍ തുറക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതി മര്‍ദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയില്‍ പൊലീസ് പ്രതിയെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ കേസെടുത്തു. നിലവില്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക