നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവര്‍ക്കായി സര്‍പ്രൈസ് ഒരുക്കാനും എന്നെന്നും ഓര്‍ക്കാവുന്ന മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. ‘ഒരു ഡാൻസ് റീലെങ്കിലും ചെയ്തില്ലെങ്കില്‍ നിങ്ങളൊരു ഗ്യാങ്ങാണോ’ എന്നാണ് അഹാന നല്‍കിയ അടികുറിപ്പ്.

കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് അഹാന. ‘കുണുക്കുപെണ്മണിയെ.. ‘എന്ന ഗാനമാണ് റീല്‍ ചെയ്യാനായി ഇവര്‍ തിരഞ്ഞെടുത്തത്. നിമിഷ് രവിയാണ് വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ എടുത്തത്തിന്റെ ക്രെഡിറ്റ് നല്‍കാത്തത്തില്‍ നിനക്ക് വിഷമമുണ്ടോയെന്ന് അഹാന നിമിഷിനോട് കമന്റ് ബോക്സില്‍ ചോദിക്കുന്നുണ്ട്. നടി രജിഷ വിജയനും ഇവരുടെ ഈ ഗ്യാങ്ങിന്റെ ഭാഗമാണ്. രജിഷയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ‘അടി’, അഖില്‍ സത്യൻ ചിത്രം ‘പാച്ചുവും അത്ഭുതവിളക്ക്’ എന്നിവയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’യില്‍ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘പാച്ചുവും അത്ഭുതവിളക്കി’ലും അതിഥി വേഷത്തിലാണ് അഹാന തിളങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക