എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും വ്യാജ രേഖ ചമക്കല്‍ കേസില്‍ പ്രതിയായ വിദ്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷിയാസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

“ഏതു പോലീസ് അന്വേഷിച്ചാലും ചായാൻ ഇങ്ങനെയൊരു തോള്‍ ഉണ്ടെങ്കില്‍ പിന്നെ എന്ത് നിയമം” എന്ന തലക്കെട്ടോടെയാണ് ആര്‍ഷോയും വിദ്യയും ഒന്നിച്ചുള്ള ഫോട്ടോ ഷിയാസ് പുറത്തുവിട്ടത്. ഈ ചിത്രം കയ്യില്‍ കിട്ടിയിട്ട് ആറുദിവസമായെന്നും ഇനിയും പുറത്തുവിടാത്ത ചിത്രങ്ങള്‍ കയ്യിലുണ്ടെന്നുമാണ് ഷിയാസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതു പോലീസ് അന്വേഷിച്ചാലും ചായാൻ ഇങ്ങനെയൊരു തോൾ ഉണ്ടെങ്കിൽ പിന്നെ എന്ത് നിയമം🥴

Posted by Mohammed Shiyas on Saturday, 10 June 2023

ആര്‍ഷോയും വിദ്യയും തമ്മിലുള്ള സുഹൃദ്ബന്ധമോ സംഘടനാ ബന്ധമോ എന്താണെന്ന് അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. വിദ്യാക്കെതിരെ അന്വേഷണം നടക്കാതിരിക്കാൻ മാധ്യമപ്രവര്‍ത്തകയ്ക്കും കെഎസ്‌യു നേതാവിനുമടക്കം കേസെടുത്തത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

"ആര്‍ഷോയും വിദ്യയും ഒരുമിച്ചുള്ള പടം കിട്ടിയിട്ട് ആറു ദിവസമായി, ഇനിയും ഇവരൊന്നിച്ചുള്ള ചിത്രങ്ങള്‍ കൈയ്യിലുണ്ട്, ഒന്നും പുറത്തുവിട്ടിട്ടില്ല"-മുഹമ്മദ് ഷിയാസ്

Posted by MediaoneTV on Sunday, 11 June 2023

“എറണാകുളത്തെ പ്രധാന നേതാവും മന്ത്രിയുമായ ആളുടെ സംരക്ഷണയിലാണ് വിദ്യ ഒളിവില്‍ കഴിയുന്നത്. വിദ്യ എറണാകുളത്തുണ്ടെന്ന് പൊലീസിന് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നടപടികള്‍ സിപിഎമ്മിന്റെയും മന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.”; ഷിയാസ് പറയുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അഡ്മിഷൻ ലഭിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഈ മന്ത്രിയാണ്. കാലടി സംസ്കൃത സര്‍വകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ധര്‍മരാജ് അടാട്ടിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. നാട്ടിലെ എസ്‌സി-എസ്‌ടി വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങളാണ് നിലവിലുള്ളത്. യുജിസി നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ധര്‍മരാജ് അടാട്ടിനെ പോലെയുള്ള ആളുകളുടെ പ്രവര്‍ത്തികള്‍ അന്വേഷണവിധേയമാക്കുക തന്നെ വേണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് പരീക്ഷയെഴുതുമ്ബോള്‍ ഹാജരാകാൻ പോലും കഴിയാത്ത എസ്‌എഫ്‌ഐ നേതാക്കള്‍ വിജയിക്കുന്നത് എങ്ങനെയെന്നതും അന്വേഷിക്കണം. നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നത് അധ്യാപനത്തിന് ചേര്‍ന്നതല്ലെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. ആര്‍ഷോയുടെ പരാതി വ്യാജമാണ്. ഇതില്‍ മാധ്യമപ്രവര്‍ത്തകക്ക് അടക്കം കേസെടുത്തത് കോടതി വരാന്തയില്‍ പോലുമെത്തില്ല. ഇത്തരത്തില്‍ ക്രിമിനല്‍ നേതാക്കള്‍ക്ക് വേണ്ടി കേസെടുത്ത് സഹായിക്കുന്ന പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഷിയാസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക