വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 വിപണിയിലെത്തി. മാരുതിയുടെ വാണിജ്യനിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, എ.ബി.എസ്, റിവേഴ്സ് പാര്‍ക്കിംഗ് സെൻസര്‍, മുൻ സീറ്റുകള്‍ക്ക് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒറ്റനോട്ടത്തില്‍ ആള്‍ട്ടോ കെ10 ന് സമാനമാണ് ഹാച്ച്‌ബാക്ക് ശ്രേണിയില്‍പ്പെട്ട ഈ മോഡല്‍.കെ സീരീസില്‍ 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.റ്റി എൻജിൻ മികച്ച പ്രകടനവും, ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍ വേരിയന്റിന് 5500 ആര്‍പിഎമ്മില്‍ 49 കിലോവാട്ട് കപ്പാസിറ്റിയും, സിഎൻജി വേരിയന്റിന് 3500 ആര്‍പിഎമ്മില്‍ 41.7 കിലോവാട്ട് കപ്പാസിറ്റിയുമാണ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആര്‍ക്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ വാങ്ങാൻ സാധിക്കും. 4,80,500 രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക