തലപ്പലം അമ്ബാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. അമ്ബാറ സ്വദേശിനി ഭാര്‍ഗവി(48)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച്‌ വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക