തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും പ്രതിരോധത്തിലായി ചിന്താ ജെറോം. പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ് എഫ് ഐ നേതാവ് ആര്‍ഷോ വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതിനെക്കുറിച്ചായിരുന്നു ഒരു ടിവി ചാനല്‍ ചര്‍ച്ച ചെയ്തത്. “വിദ്യാര്‍ത്ഥി അവകാശപ്പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ആര്‍ഷോയെപ്പോലെ ഒരു നേതാവ് പ്രതിയാകുമ്ബോള്‍ പണ്ട് മഹാത്മാഗാന്ധിയും ഇതുപോലെ സമരം ചെയ്ത് ജയിലില്‍ കിടന്നിട്ടുണ്ട്”-ഇതായിരുന്നു ചിന്ത ജെറോമിന്‍റെ മറുപടി. എന്നാല്‍ മഹാത്മാഗാന്ധി ആര്‍ഷോയെപ്പോലെ പിടികിട്ടാപ്പുള്ളിയല്ലായിരുന്നു എന്നായിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്ന അയ്യപ്പദാസിന്‍റെ കമന്‍റ്. ദയവ് ചെയ്ത് ഗാന്ധിജിയുമായി ആര്‍ഷോയെ താരതമ്യം ചെയ്ത് കളയരുതെന്നും അയപ്പദാസ് കൂട്ടിച്ചേര്‍ത്തു.

ചിന്തയെ കുടുക്കിയ ചാനല്‍ ചര്‍ച്ച: വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“രാഷ്ട്രീയമാകുമ്ബോള്‍ പല കേസുകളും വരും. അപ്പോള്‍ അവര്‍ പൊലീസ് സ്റ്റേഷനില്‍ പോകും. റിമാന്‍റ് ചെയ്യും. ജയിലില്‍ കിടക്കും. എന്നാല്‍ ആര്‍ഷോ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അവിടെ കാഴ്ചക്കാരായി നില്‍ക്കുകയും ആര്‍ഷോ അവരുടെ മുന്നില്‍ വിരാജിക്കുകയും ചെയ്തത് നമ്മള്‍ കണ്ടു ” – വീണ്ടും അയ്യപ്പദാസ് ഇത് പറഞ്ഞപ്പോള്‍ ചിന്ത ജെറോമിന് മറുപടയില്ലായിരുന്നു. “ആര്‍ഷോയ്ക്ക് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടൊന്നുമല്ല. കൊലപാതകക്കുറ്റത്തിന്‍റെ പേരില്‍ ജയിലില്‍ കിടന്നതുകൊണ്ടാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. “- ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ ഇത്രകൂടി പറഞ്ഞതിനും ചിന്താ ജെറോമിന് മറുപടി ഇല്ലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക