കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. കോളേജ് മാനേജ്മെന്റിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ നടത്തിയത്. പോലീസിനെ പോലും നോക്കുകുത്തികൾ ആക്കി ക്യാമ്പസിനുള്ളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്ന് എത്തിയ ആളുകൾ യഥാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. അപ്രതീക്ഷിതമായി തന്നെ സമരമുഖത്ത് മറ്റുചില ആരോപണങ്ങളും ഉയർന്നുവന്നു.

അധ്യാപകർ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തട്ടം ഇട്ടവർ എന്നും, ജിഹാദികൾ എന്നും അധിക്ഷേപിച്ചു എന്നാണ് വിദ്യാർത്ഥികളിൽ ഒരു വിഭാഗം ഉയർത്തി ആരോപണം. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവരികയും സഭാ അധികാരികൾ ഇത് ഗൗരവമായി കാണുകയും ചെയ്തപ്പോഴാണ് ഇത്തരം ഒരു ആരോപണം ഉയർന്നു വന്നത്. പിന്നാലെ തന്നെ സംഘടിതമായി ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ആക്രമങ്ങളെ അപലപിച്ച് രൂപതയും കെസിബിസിയും രംഗത്തും എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ സമരങ്ങളിലൂടെ കടന്നു കയറി അതിൽ മതം കലർത്തി ആധിപത്യം ഉറപ്പിക്കുന്ന ആധുനിക കമ്മ്യൂണിസ്റ്റ് ശൈലിയുടെ പരീക്ഷണശാലയായി മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജിനെ മാറ്റാനുള്ള ശ്രമത്തെ ഏതുവിധേനയും ചെറുക്കാൻ സഭാ നേതൃത്വം തീരുമാനമെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്ന് നടക്കുന്ന ഐക്യദാർഢ്യ റാലി. ബോധപൂർവ്വം വിഷയത്തിൽ ഇടപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി പരാതി പരിഹാര സെൽ പോലുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് വിദ്യാർഥികളുടെ യഥാർത്ഥ ആവശ്യങ്ങളെ തമസ്ക്കരിക്കുന്നതും ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ മന്ത്രി തല പരിഹാരങ്ങൾ കണക്കിലെടുക്കാതെ രൂപത മാനേജ്മെന്റ് കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുവാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണകൂടത്തെ വിശ്വാസം ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരമൊരു നീക്കം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടു കൂടി തന്നെയാണ് സഭാ നേതൃത്വം നീങ്ങുന്നത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അതിശത്വം ലക്ഷ്യമിട്ട് എസ്എഫ്ഐ നടത്തുന്ന നീക്കങ്ങൾ ഗൗരവപൂർവ്വം കണക്കിലെടുക്കണമെന്നും വിശ്വാസ സമൂഹത്തെയും പൊതുസമൂഹത്തെയും അണിനിരത്തി പ്രതിരോധം തീർക്കണം എന്നുമുള്ള പൊതു വികാരത്തിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് റാലി നടക്കുന്നത്. വർഗീയ പ്രശ്നമായി ഇത് ചിത്രീകരിക്കപ്പെടാതിരിക്കാൻ ഉള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്

കാഞ്ഞിരപ്പള്ളിയിൽ കുരച്ചവർക്ക് തൊടുപുഴയ്ക്ക് പോകാൻ മുട്ടിടിക്കുന്നു: എസ്എഫ്ഐക്ക് വിമർശനം.

രണ്ടുദിവസം മുമ്പ് തൊടുപുഴ അൽ അസർ കോളേജിലെ ഒരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. എന്നാൽ ഇതിൻറെ പേരിൽ പ്രതിഷേധം ഉയർത്തുവാൻ എസ്എഫ്ഐ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് കടന്നുകയറ്റം എന്ന് തിരിച്ചറിവ് വിശ്വാസികൾക്കും, സഭാ നേതൃത്വത്തിനും ഉണ്ടായിക്കഴിഞ്ഞു. ഇതിന് ഏതറ്റം വരെയും പോയി പ്രതിരോധിക്കുക എന്നുള്ള തീരുമാനത്തിലാണ് കത്തോലിക്കാ സഭ. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ഐക്യദാർഢ്യ റാലിയിൽ സമീപര രൂപതകളിൽ നിന്നും ആളുകൾ എത്തും എന്നാണ് കരുതപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക