കാഞ്ഞിരപ്പള്ളി,മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആർകെ അമോണിയ ചേർന്ന റബർപാൽ കയറ്റിവന്ന ലോറിയാണു മറിഞ്ഞത്. വെള്ള നിറത്തിലാണ് ഇപ്പോൾ ഇവിടുത്തെ അരുവികളും തോടുകളും ഒഴുകുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഈ അപകടം മൂലം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പാൽപ്പുഴ പോലെ ഒഴുകുന്ന നീർച്ചാലിന്റെ ദൃശ്യങ്ങൾ ചുവടെ കാണാം.

തോട്ടിൽനിന്ന് മലിനജനം ഒഴുകി സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. പുഴയിലെ മീനുകൾ മുഴുവൻ ചത്തു. ഇന്ന് ഒരു ദിവസത്തേക്ക് ഈ തോടിന്റെ പരിസരത്ത് ഉള്ള കിണറുകളിൽനിന്നും ആരും വെള്ളം പമ്പ് ചെയ്യാൻ പാടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കിണറ്റിലെ വെള്ളത്തിനു നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കിൽ കിണർ ശുദ്ധിയാക്കുകയും ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുകയും ചെയ്യണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക