അമൽജ്യോതി കോളേജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉണ്ടായ സമരങ്ങൾക്ക് പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളുണ്ട് എന്ന നിലപാടിലാണ് കത്തോലിക്കാ സഭ. കൂട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കുമെന്നും സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തി പ്രകടനം എന്ന നിലയിൽ ഇന്ന് (09/06/2023) വൈകുന്നേരം 4 മണിക്ക് എസ് എം വൈ എം എകെസിസി സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലിയും നടത്തുന്നുണ്ട്.

ഇപ്പോൾ ഈ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലാ രൂപതയിലെ യുവജനങ്ങളും അണിനിരക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. പാലാ രൂപത ജാഗ്രത സമിതി എസ് എം വൈ എം, എ കെ സി സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് യുവജനങ്ങളെ രൂപതയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ അണിനിരത്തുക. ഐക്യദാർഢ്യം ഉള്ളവർ ഇന്ന് മൂന്നു മണിക്ക് പാലായിലെ ശാലോം പാസ്റ്റർ സെന്ററിൽ എത്തിച്ചേരാനുള്ള ആഹ്വാനമാണ് കൊടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക