മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സമ്പർക്കം നടത്തുന്ന നവ കേരള സദസ്സ് നിലവിൽ കോട്ടയം ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമർത്താനുള്ള പോലീസിന്റെയും ഡിവൈഎഫ്ഐയുടെയും ശ്രമങ്ങൾ ഫലവത്താവുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് വിവിധ ഇടങ്ങളിൽ മുഖ്യനെതിരെ ഉയരുന്ന പ്രതിഷേധം. പ്രതിഷേധിക്കാൻ സാധ്യതയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിൽ എടുക്കുന്ന ശൈലിയാണ് ഇപ്പോൾ പോലീസ് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എത്തുന്നതിന് തൊട്ടു മുമ്പായി മണ്ഡലത്തിലെ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിൽ നിന്നുള്ള സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ നിബു ഷൗക്കത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് കാഞ്ഞിരപ്പള്ളി ടൗണിലെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ്. നിബുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംഘം മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധത്തിന് പദ്ധതിയിടുന്നു എന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അറസ്റ്റ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഞ്ഞിരപ്പള്ളിയിൽ നവ കേരള സദസിന്റെ ഭാഗമായി കരുതൽ തടങ്കൽ യൂത്തു കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി നിബു ഷൗക്കത്തിനെ അടക്കം മൂന്നു പേരെ അറസ്റ് ചെയ്യുന്നു

Posted by Kerala Times on Tuesday, 12 December 2023

നിബുവിന്റെ അറസ്റ്റിന്പിന്നാലെ തന്നെ കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മണ്ഡലത്തിലെ പ്രമുഖരായ യൂത്ത് കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും കസ്റ്റഡിയിലെടുത്തു. പഴുതടച്ചുള്ള സംരക്ഷണം മുഖ്യമന്ത്രിക്ക് ഒരുക്കാനും പ്രതിഷേധങ്ങൾക്ക് തടയിടാനും ആണ് പോലീസ് ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ്മുൻ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, ജില്ലാ ജനറൽ സെക്രട്ടറി അസീബ് സൈനുദ്ദീൻ, ജില്ലാ കോർഡിനേറ്റർ അൽഫാസ് റഷീദ്, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. എസ്. ഷിനാസ്, അൻവർ പുളിമൂട്ടിൽ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക