കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു എന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്പി വെളിപ്പെടുത്തി. വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ‘ഞാൻ പോകുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത് .

ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും ക്രൈം ബ്രാഞ്ച് നല്ല നിലയില്‍ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി പറഞ്ഞു.കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഫുഡ് ടെക്നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളജ് ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നു. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് മറ്റുള്ളവര്‍ ഭക്ഷണത്തെ കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്. എച്ച്‌ഒഡിയുടെ റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നല്‍കിയിരുന്നതായും സഹപാഠികള്‍ പറഞ്ഞു. ശ്രദ്ധയെ ആത്മഹത്യയെ തുടര്‍ന്ന് കനത്ത പ്രതിഷേധമാണ് നടന്നത്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ,മന്ത്രി വിഎൻ വാസവനുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇന്നലെ പിൻവലിച്ചതായി അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക