ബാങ്കിങ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പണിമുടക്ക് പ്രഖ്യാപിച്ച്‌ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. ഡിസംബര്‍ 4 മുതല്‍ 2024 ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകള്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി, 2024 ജനുവരി 19 മുതല്‍ 20 വരെ രാജ്യത്തുടനീളം സ്വകാര്യ- പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു. പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഡിസംബര്‍ 4 മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ജനുവരി 19 മുതല്‍ 20 വരെ രാജ്യത്തുടനീളം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു. പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, യൂണിയനിലെ എല്ലാ ജീവനക്കാരും ജനുവരി 2 മുതല്‍ 6 വരെ പണിമുടക്കും. ഡിസംബര്‍ 11ന് എല്ലാ സ്വകാര്യ ബാങ്കുകളിലും പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമീപ വര്‍ഷങ്ങളില്‍, ഇടപാടുകാരുടെ എണ്ണവും ഇടപാടുകളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനനുസരിച്ച്‌ മതിയായ ജീവനക്കാര്‍ ഇല്ലാതായപ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിച്ചു. വിരമിക്കല്‍, അല്ലെങ്കില്‍ പ്രൊമോഷൻ, മരണം എന്നിവയൊക്കെ കൊണ്ടുണ്ടാകുന്ന ഒഴിവുകള്‍ ബാങ്കുകള്‍ നികത്തുന്നില്ല. ബിസിനസ് വര്‍ധിപ്പിക്കാൻ ബ്രാഞ്ചുകളില്‍ അധിക ജീവനക്കാരെ നല്‍കുന്നില്ല. ഇത് ഉപഭോക്തൃ സംതൃപ്തിയെ പ്രതികൂലമായി ബാധിക്കുകയും ഉപഭോക്താക്കളില്‍ നിന്നുള്ള സംഘര്‍ഷത്തിനും പരാതികള്‍ക്കും കാരണമാവുകയും ചെയ്യുന്നുണ്ട്.

മാത്രമല്ല, ബാങ്കുകളിലെ ക്ലറിക്കല്‍, സബോര്‍ഡിനേറ്റ് കേഡറുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഒപ്പം, സൂപ്പര്‍വൈസറി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്നും ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക