രാജ്യത്ത് റെയില്‍ ഗതാഗതം വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. ഭൂരിഭാഗം സ്റ്റേഷനുകള്‍ നവീകരിക്കുകയും വിവിധ റൂട്ടുകളില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ആധുനിക രീതിയില്‍ വികസിപ്പിച്ച ട്രെയിനിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിര്‍മ്മാണത്തിലിരിക്കുന്ന ഈ ട്രെയിൻ ഏതെന്ന് ഊഹിക്കാമോ എന്ന അടിക്കുറിപ്പോടെയാണ് ആധുനിക ട്രെയിനിന്റെ കോച്ചുകളുടെ ചിത്രം പങ്കുവെച്ചത്.
നിമിഷ നേരം കൊണ്ടാണ് ഉപയോക്താക്കള്‍ ട്രെയിൻ കണ്ടെത്തിയത്. നിര്‍മ്മാണം പുരോഗമിക്കുന്ന കല്‍ക്ക-ഷിംല ട്രെയിനിന്റെ ചിത്രങ്ങളാണ് കേന്ദ്രമന്ത്രി പങ്കുവെച്ചത്.രണ്ട് സീറ്റുകള്‍ പരസ്പരം അഭിമുഖീകരിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. നടുവില്‍ മേശയും ചിത്രത്തിലുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സീറ്റുകളില്‍ ആംറെസ്റ്റുകളും കപ്പ് ഹോള്‍ഡറുകളും ഉണ്ട്.
ട്രയല്‍ റണ്ണിനായി നിര്‍മ്മിച്ച പ്രോട്ടോടൈപ്പ് കോച്ചുകളില്‍ എസി ചെയര്‍ കാറുകള്‍, നോണ്‍ എസി ചെയര്‍ കാറുകള്‍, എസി എക്സിക്യൂട്ടീവ് ചെയര്‍ കാറുകള്‍, ലഗേജ് കാറുകള്‍ എന്നിവയുമുണ്ട്. ആകര്‍ഷകമായ ചിത്രങ്ങളാണ് കേന്ദ്രമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്. 12 സീറ്റുകള്‍ ഉള്ള 04 എസി എക്സിക്യൂട്ടീവ് ചെയര്‍ കാറുകള്‍, 24 സീറ്റുകള്‍ ഉള്ള 08 എസി ചെയര്‍ കാറുകള്‍, 13 നോണ്‍ എസി ചെയര്‍ കാറുകള്‍ (13 നോണ്‍ എസി ചെയര്‍ കാറുകള്‍) ഉള്‍പ്പെടെ 30 അത്യാധുനിക നാരോ ഗേജ് പനോരമിക് കോച്ചുകള്‍ ആര്‍സിഎഫ് നിര്‍മ്മിക്കും.
കോച്ചുകളില്‍ മെച്ചപ്പെടുത്തിയ എയര്‍ ബ്രേക്ക് സിസ്റ്റം, നവീകരിച്ച ബോഗികള്‍, ഭാരം കുറഞ്ഞ ഷെല്‍ എന്നിവയുണ്ട്. ഒരു എസി എക്സിക്യൂട്ടീവ് ചെയര്‍ കാര്‍, രണ്ട് എസി ചെയര്‍ കാറുകള്‍, മൂന്ന് നോണ്‍ എസി ചെയര്‍ കാറുകള്‍, ഒരു ലഗേജ് കാര്‍ എന്നിങ്ങനെ ആകെ ഏഴ് കോച്ചുകള്‍ പനോരമിക് കോച്ചുകളാക്കും. വിശാലമായ കാഴ്ചയ്‌ക്കായി സെക്കൻഡ് ക്ലാസില്‍ സ്ലൈഡിംഗ് വിൻഡോകള്‍, പവര്‍ വിൻഡോകള്‍ വിസ്റ്റ ഗ്ലാസ് എന്നിവയുമുണ്ടായിരിക്കും.