വന്യ മൃഗങ്ങള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാടിനോട് ചേര്‍ന്നുള്ള റോഡുകളോ റെയില്‍ പാളങ്ങളോ എല്ലാം മുറിച്ചുകടക്കുന്നതിനുള്ള പ്രയാസം. വൈദ്യുതി വേലികളോ, വാഹനങ്ങളുടെ അതിവേഗതയോ അശ്രദ്ധയോ എല്ലാം ഇവര്‍ക്ക് അപകടമായി വരാറുണ്ട്.

ഇപ്പോഴിതാ കാട്ടാനകള്‍ക്ക് ഇത്തരത്തില്‍ റെയില്‍വേ പാളം ക്രോസ് ചെയ്യാനായി ഒരുക്കിയൊരു സംവിധാനത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. അസമില്‍ നിന്നുള്ളതാണ് ഈ കാഴ്ച.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെയില്‍വേ പാളത്തിന്റെ ഇരുവശങ്ങളും ചരിച്ച്‌ വെട്ടി ഒരു റാംപ് പോലെ ആക്കിയിരിക്കുകയാണ് അധികൃതര്‍. ഇതോടെ കാട്ടാനകള്‍ കൂട്ടമായി വന്നാലും അവര്‍ക്ക് റെയില്‍വേ ക്രോസിംഗ് എളുപ്പത്തിലാകുന്നു. ഒപ്പം തന്നെ അപകടങ്ങളും വലിയ രീതിയില്‍ കുറയ്ക്കാൻ സാധിക്കും. ഇത് വീഡിയോയില്‍ കാട്ടാനക്കൂട്ടം റെയില്‍വേ പാളം മുറിച്ചുകടക്കുന്നത് കാണുമ്ബോള്‍ തന്നെ നമുക്ക് വ്യക്തമാകും.

ഐഎഫ്‌എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ) സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധാരാളം പേര്‍ വീ‍ഡിയോ കാണുകയും പങ്കുവയ്ക്കുകയും ഒപ്പം ഈ ആശയത്തിന് കയ്യടിക്കുകയും ചെയ്യുന്നു. മൃഗങ്ങളോടുള്ള കരുതലാണ് ഈ കാഴ്ച വ്യക്തമാക്കുന്നതെന്നും മറ്റ് പലയിടങ്ങിലും ഇത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും വീഡിയോ കണ്ടവര്‍ കമന്‍റായി കുറിച്ചിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക