നമ്മുടെ നാട്ടില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ട്രാഫിക് നിയമലംഘനം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നതാണ്. റൈഡര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പിലാക്കുന്നതെങ്കിലും ഇത് പാലിക്കാന്‍ പലര്‍ക്കും വിമുഖതയാണ്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ഹെല്‍മെറ്റില്ലാതെ കൂളായി സഞ്ചരിക്കാന്‍ സാധിക്കും. അവിടങ്ങളില്‍ നിയമപാലകരും കണ്ണടക്കുന്നതാണ് കാരണം.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കണ്ടെത്തുന്ന വിദ്യകള്‍ കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. ഹെല്‍മെറ്റില്ലാത്തതിനുള്ള ചലാന്‍ ഒഴിവാക്കാന്‍ ഒരാള്‍ വാട്ടര്‍ പൈപ്പ് ധരിച്ച്‌ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

_superbakchod_എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് രസകരമായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ നമ്മുടെ റൈഡര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതാണ് കാണാന്‍ സാധിക്കുക. തന്റെ ടൂവീലറില്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് നമ്മുടെ റൈഡര്‍. ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ലെങ്കില്‍ തലയിലേക്ക് സൂക്ഷിച്ച്‌ നോക്കുമ്ബോള്‍ ആണ് ഞെട്ടിക്കുന്ന കാഴ്ച കാണാനാകുക.

സംഗതി വറൈറ്റിയാണെന്ന് തോന്നാമെങ്കിലും ഹെല്‍മെറ്റില്ലാതെ വണ്ടിയോടിക്കുന്നതിലും അപകടകരമാണ് ഇതെന്നാണ് ഒരു നെറ്റിസണ്‍ പറയുന്നത്. വീഡിയോക്ക് രസകരമായ കമന്റുകള്‍ വരുമ്ബോഴും ഇത് കണ്ട് ഞെട്ടിയെന്ന് പറയുന്നവരും നിരവധിയാണ്. പൊലീസിന്റെ ‘പെറ്റിയില്‍’ നിന്ന് രക്ഷപ്പെടാനായി ഏതറ്റംവരെയും പോകാന്‍ ആളുകള്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക