മലയാളസിനിമയില്‍ മാത്രമല്ല തെലുങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. അതിനൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. ഓരോ വേദിയും തന്റെ ഫാഷന്‍ പരീക്ഷണശാല കൂടിയാണ് ഹണിക്ക്. ഓരോ തവണയും ഹണി പ്രത്യക്ഷപ്പെടുന്നത് ഗ്ലാമറസ്സ് ഹോട്ട് ലുക്കിലാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും ഫാഷന്‍ പരീക്ഷണങ്ങളും അതിലൂടെ പങ്കുവയ്ക്കാറുമുണ്ട്.മാണ്‍സ്റ്റര്‍ ആണ് ഹണി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. നന്ദമുരി ബാലകൃഷ്ണ നായകനായ ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ, ഗ്ലോസി മെറ്റീരിയലുളള സിമ്ബിള്‍ ഗൗണാണ് ഹണി തിരഞ്ഞെടുത്തത്. ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്‌സി ലുക്ക് നല്‍കി. വസ്ത്രത്തിന് മാച്ച്‌ ചെയ്യുന്ന സില്‍വര്‍ ആക്‌സസറീസാണ് ധരിച്ചത്. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ചുരുങ്ങിയ നേരം നിരവധി പേരാണ് ഫോട്ടോ കണ്ടത്. സണ്ണി ലിയോണിയെ പോലെയുണ്ടെന്നും അതി മനോഹരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

ഈ അടുത്ത കാലത്തായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നടി ഹണി റോസ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും താരം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ഗൗരവമാക്കാതെ സിനിമയില്‍ സജീവമായി തുടരുകയാണ് പ്രിയ താരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക