പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച്‌ എൻ ഐ എ യുടെ പോസ്റ്റര്‍. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചത്. അതേസമയം, രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധ്യ പ്രദേശില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എൻ ഐ എ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എൻ ഐ എ വിവരിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനില്‍ പങ്കാളികളായെന്ന് ദേശീയ അന്വേഷണ ഏജൻസി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക