കാടിനുള്ളില്‍ വളരുന്ന മൃഗങ്ങള്‍ക്ക് പൊതുവെ അക്രമാസക്തി കൂടുതലാണ്. പ്രത്യേകിച്ച്‌ കരടി. മനുഷ്യനേക്കാള്‍ വളരെയധികം കരുത്തുള്ള അവ ഒന്ന് തല്ലിയാല്‍ പോലുംമനുഷ്യന്‍ തളര്‍ന്നുപോകും. എന്നാല്‍ ഇങ്ങനെയൊന്നുമല്ലാത്ത ഒരു കരടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കാടിന് നടുവിലൂടെയുള്ള റോഡിലൂടെ ഒരു കൂട്ടം കരടികള്‍ റോഡ് മുറിച്ചുകടക്കുമ്ബോള്‍ കാറുകള്‍ അവയ്ക്ക് പോകാനായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

വാഹനങ്ങളൊക്കെ കണ്ട് പെട്ടെന്ന് ആശയക്കുഴപ്പത്തിലായ ഒരു കരടി കാറിനുള്ളിലിരുന്ന ഒരു മനുഷ്യനെ സമീപിച്ച്‌ അദ്ദേഹത്തിന് ഒരു ഹൈ ഫൈവ് നല്‍കി. കരടി കാറിന് നേരെ നടന്നുവരുന്നത് വിഡിയോയില്‍ കാണാം. കൈ ഉയര്‍ത്തിയാണ് അത് വരുന്നത്. അല്പം ആശങ്കയിലാണ് എന്ന് വിഡിയോ കാണുമ്ബോള്‍ അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിലിരുന്ന് ഒരാള്‍ കൈനീട്ടുന്നതും കാണാം. ഒരു നിമിഷം ആലോചിച്ച്‌ അയാള്‍ക്ക് ഹൈ ഫൈവ് നല്‍കി കരടി മടങ്ങി.മൃഗങ്ങള്‍ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കാറുകള്‍ കാത്തുനില്‍ക്കുകയായിരുന്നു. മറ്റൊരു കാറില്‍ നിന്നുമെടുത്ത ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക