യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നിയില്‍ കഴിഞ്ഞ മാസം 26ന് രാത്രി ഒമ്ബതുമണിയോടെയാണ് സംഭവം.

ഭര്‍ത്താവിന്റെ പരാതിയുടെും യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള തുടര്‍ന്ന് ആശുപത്രിയിലായി. ഇവരെ കാണാനായി ദമ്ബതികള്‍ പോകാന്‍ തയ്യാറെടുത്തു. സുഹൃത്തുക്കളായ മറ്റുചിലരും ആശുപത്രിയില്‍ പോകാന്‍ എത്തി. ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തിലും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രാമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് 31കാരിയായ യുവതി നല്‍കിയ മൊഴിയിലുള്ളത്. ഇന്ധനം തീര്‍ന്നുപോയതു കൊണ്ടാണ് വൈകിയതെന്നാണ് പ്രതികള്‍ ആദ്യം ഭര്‍ത്താവിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയ ശേഷം യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു.തുടര്‍ന്ന് കോന്നി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക