ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച്‌ സ്വവര്‍ഗ ദമ്ബതികള്‍. തമിഴ്‌നാട് രജിസ്ട്രേഷനിലെ ഹീറോ സ്‌പ്ലെന്‍ഡര്‍ ബെെക്കിലാണ് രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം അഭിമുഖമായി ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത്. ഇവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹെല്‍മറ്റ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ചുംബിക്കുകയും ഒടുവില്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും വരുന്നുണ്ട്. ഏകദേശം 30000ഓളം പേര്‍ ഇതുവരെ വീഡിയോ ഇതുവരെ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് ഇന്ത്യയില്‍ നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ അജ്‌മീറിലായിരുന്നു ഇത് നടന്നത്. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവതി പെട്രോള്‍ ടാങ്കിന് മുകളിലായി യുവാവിന്റെ നേരെയായി ഇരിക്കുകയാണ്. ബൈക്ക് ഓടിക്കുന്നതിനിടെ ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കമിതാക്കള്‍ അജ്‌മീറില്‍ നിന്ന് പുഷ്‌കറിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അഭ്യാസ പ്രകടനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക