തിരുവനന്തപുരം: കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥികളായ അഭിഷേകും സഹപാഠികളായ കൂട്ടുകാരികളും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ സമീപമുണ്ടായിരുന്ന കടയിലെ കച്ചവടക്കാരന്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് അഭിഷേക് ചോദ്യം ചെയ്‌തു. തുടര്‍ന്ന് കടക്കാരന്‍ പോലീസിനെ വിളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടക്കാരന്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അഭിഷേകിനെ മര്‍ദിക്കുകയും തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീടാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് ജീപ്പില്‍ കയറ്റുമ്ബോഴും സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും തന്റെ പുറത്തും മുഖത്തും അടിച്ചതായും അഭിഷേക് പറയുന്നു. ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറെഷന്റെ (AISF) ലോക്കല്‍ കമ്മിറ്റി അംഗമാണ് അഭിഷേക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക