കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോള്‍ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു.

നിലവിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലര്‍ പാര്‍ട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കാര്‍ഷിക വിളകള്‍ക്ക് വില ലഭിക്കണം. റബറിനെ കാര്‍ഷിക വിളയായി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കണം. കര്‍ഷകര്‍ക്ക് താങ്ങാകുന്ന പാര്‍ട്ടിയായിരിക്കും ഇതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും.ഇതിനിടെ, ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി ജോണി നെല്ലൂരും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

കേരളം പിടിക്കാൻ ബിജെപിയും ശക്തമായ കരുക്കൾ ആണ് നീക്കുന്നത്. ജോസഫ് ഗ്രൂപ്പിൽ നിന്ന് വരും ദിവസങ്ങളിൽ വലിയ പൊഴിച്ചിണ്ടാകും എന്ന് സൂചനകളുണ്ട്. യുഡിഎഫിന് ഇപ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പിജെ ജോസഫ് വിഭാഗത്തിന്റെ വിലപേശൽ ശക്തി കുറയുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക