മുൻ കേരള കോണ്‍ഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് എമ്മിലേക്ക്. ജോസ് കെ മാണിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജോണി നെല്ലൂർ തന്റെ വരവറിയിച്ചിരിക്കുന്നത്. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നല്‍കിയശേഷം ജോസ് കെ മാണി പ്രതികരിച്ചു.

ഇനിയും പല നേതാക്കള്‍ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിൻ്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിൻ്റെ ഭാഗമായിരുന്നയാള്‍ എല്‍ഡിഎഫിന്റെ ഭാഗമാകുമ്ബോള്‍ അത് വലിയ സന്ദേശമാണ് നല്കുന്നത്. ഉചിതമായ പദവി ജോണി നെല്ലൂരിന് നല്കും. ജോണി വർഷങ്ങള്‍ക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴാണ് എത്തിയതെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ജോസഫ് ഗ്രൂപ്പില്‍ അതൃപ്തരായ നേതാക്കള്‍ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. മുൻപ് യുഡിഎഫിൽ നിന്നും ജോസഫ് ഗ്രൂപ്പിൽ നിന്നും ജോണി നെല്ലൂർ വിട്ടുപോയത് സ്വന്തം പാർട്ടി ഉണ്ടാക്കി ബിജെപിക്കൊപ്പം നിൽക്കാനാണ്. എന്നാൽ സഭാ നേതൃത്വം ബിജെപിയും തണുത്ത നിലപാട് സ്വീകരിച്ചതോടെ ഈ നീക്കങ്ങൾ പാളുകയായിരുന്നു. ഇത്തരത്തിൽ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും എന്ന് ഉറപ്പായപ്പോഴാണ് പറഞ്ഞതെല്ലാം വിഴുങ്ങി ജോണി ഇപ്പോൾ ഇടതുമുന്നണിക്കും, ജോസ് കെ മാണിക്കും ഒപ്പം ചേരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക