തലസ്ഥാന കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാലും മതിയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാട് തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മേയര്‍ രാജിവെക്കണമെന്നാണ് പൊതുവായെടുത്ത തീരുമാനമാണെന്നും സതീശന്‍ പറഞ്ഞു.

കത്ത് വിവാദം ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സി.പി.എം നേതാക്കള്‍ തന്നെയാണ്. അവരെ സംരക്ഷിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയര്‍ മാപ്പ് പറഞ്ഞാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് ഇന്ന് രാവിലെ കെ.സുധാകരന്‍ പറഞ്ഞത്. മാപ്പ് പറഞ്ഞാല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. ആര്യ ചെറിയ പ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് അത് ഉപദേശിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക