കോഴിക്കോട്: നടപടിയെടുക്കുമെന്ന് പറഞ്ഞ് ഡിസിസി നേതൃത്വം വിരട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൂടുതല്‍ ചുമതലകള്‍ നല്‍കി ഷാഫി പറമ്ബില്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായദുല്‍ഖിഫിലിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കട്ട പിന്തുണ നല്‍കിയത്.

പാര്‍ട്ടിവേദികളില്‍ നേതാക്കളില്‍ പലരും ഡിവൈഎഫ്‌ഐയെ മാതൃകയാക്കണമെന്ന് പരാമര്‍ശിച്ചതിന് എതിരെയായിരുന്നു ദുല്‍ഖിഫിലിന്റെ പ്രതികരണം. ദുല്‍ഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്കത്തിന് എതിരാണെന്നും നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല കാസര്‍കോട് ജില്ലയുടെ അധിക ചുമതല കൂടി നല്‍കുകയും ചെയ്തു. വി ഡി സതീശന്‍ കെ സുധാകരന്‍ തുടങ്ങിയ നേതാക്കളാണ് പാര്‍ട്ടി വേദികളില്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐയെ കണ്ട് പഠിക്കണമെന്ന് ഉപദേശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക