ദുബായി ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം സംഭവിച്ചതായിട്ടാണ് റിപ്പോർട്ട്. മലയാളി കുടുംബം അടക്കം ദുരന്തത്തില്‍ പെട്ടതായാണ് വിവരം. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദേര ഫ്രിജ് മുറാര്‍ ത്വലാല്‍ സൂപര്‍ മാർക്കറ്റ് ഉള്‍പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. നിരവധി മലയാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചു വരുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് കൂടെയുള്ള പലരെയും കാണാതായതായുള്ള വിവരം പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ഡ്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, സുഡാന്‍ സ്വദേശികളും, കെട്ടിടത്തിന്റെ രണ്ട് വാച്മാന്‍മാരും അപകടത്തില്‍ പെട്ടതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക