ഉമേഷ് പാല്‍ വധക്കേസ് പ്രതിയും സമാജ്‍വാദി പാര്‍ട്ടി മുന്‍ എം.പിയുമായ ആതിഖ് അഹ്മദും സഹോദരന്‍ അഷ്റഫ് അഹ്മദും കൊല്ലപ്പെട്ടു. വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് ആശുപത്രിയിലേക്ക് രാത്രി കൊണ്ടു പോകും വഴി നടുറോഡില്‍ വെച്ചായിരുന്നു കൊലപാതകം.

മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച്‌ റോഡിലൂടെ നടന്നുവരികയായിരുന്ന ആതിഖ് അഹ്മദിന്‍റെ തലക്ക് നേരെ പിന്‍ഭാഗത്ത് നിന്നാണ് ആയുധധാരികളായ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സഹോദരന് നേരെയും വെടിവെപ്പ് നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമേഷ് പാല്‍ വധക്കേസ് പ്രതികളായ ആതിഖ് അഹ്മദിന്റെ മകന്‍ അസദ് അഹ്മദിനെയും അനുയായി ഗുലാമിനെയും ഏറ്റുമുട്ടലില്‍ ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇരുവരും ഝാന്‍സിയില്‍ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക