ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയില്‍ ചാടി. വെള്ളിയാഴ്ച ഇറാഖി എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. കാര്‍ഗോയില്‍ സൂക്ഷിച്ചിരുന്ന കൂടിനുള്ളില്‍ നിന്നാണ് കരടി പുറത്തു ചാടിയത്. എന്നാല്‍ വിമാനം ദുബൈയില്‍ ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് ജീവനക്കാര്‍ വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു .തുടര്‍ന്ന് വിദഗ്ധരെത്തി കുട്ടിക്കരടിയെ മരുന്നു കുത്തിവച്ചു മയക്കി വിമാനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിനു പുറത്തിറക്കും മുന്‍പ് തന്നെ കരടിക്കുട്ടിയെ കീഴ്‌പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടിനു പുറത്തു ചാടിയ കരടി വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്കു നോക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കരടിക്കുട്ടിയുടെ രണ്ട് വീഡിയോകളാണ് പ്രചരിച്ചത്. മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കരടിക്കുട്ടിയെ എത്തിച്ചതെന്നു ഇറാഖി എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായിട്ടാണ് മൃഗത്തെ കൊണ്ടുവന്നതെന്നും എയര്‍വെയ്‌സ് വ്യക്തമാക്കി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക